957 സ്ഥാനാർത്ഥികൾ, 40,771 ബൂത്തുകൾ, രണ്ട് കോടിയിലധികം വോട്ടുകൾ, കേരളത്തിന്റെ കാത്തിരിപ്പ് അവസാന ലാപ്പിലേക്ക്.

തിരുവനന്തപുരം: 957 സ്ഥാനാർത്ഥികൾ, 40,771 ബൂത്തുകൾ രണ്ട് കോടിയിലധികം വോട്ടുകൾ. ദിവസങ്ങളുടെ കാത്തിരിപ്പ് അവസാന ലാപ്പിലേക്ക്. കേരളത്തിന്റെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സായുധസേനയുടെ സുരക്ഷയിൽ കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരിക്കുന്ന ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ രാവിലെ ആറ് മണിക്ക് പുറത്തെടുക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങും.

എട്ടുമണിക്ക് ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ തപാൽ വോട്ടുകളുണ്ട്. ഇവയെണ്ണാൻ അഞ്ച് മുതൽ എട്ട് വരെ മേശകൾ ക്രമീകരിച്ചു. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും.

ഒരു റൗണ്ടിൽ 21 ബൂത്തുകളെണ്ണും. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ എന്ന സോഫ്റ്റ്വയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്സൈറ്റിലേക്കും. കഴിഞ്ഞതവണ ട്രെൻഡ് എന്ന സോഫ്റ്റ്വയറായിരുന്നുവെങ്കിലും ഇത്തവണ അതില്ല. പകരമുള്ള സോഫ്റ്റ്വയർ വഴി വിവരം നൽകുമെന്നാണ് കമ്മീഷന്റെ വിശദീകരണം. ഭൂരിപക്ഷം കുറയുന്ന മണ്ഡലങ്ങളിൽ തപാൽ വോട്ടുകൾ നിർണ്ണായകമാകും. ഇവിടെ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം മണ്ഡലങ്ങളിലെ അന്തിമഫലം വൈകും. തർക്കങ്ങളില്ലാത്ത മണ്ഡലങ്ങലിൽ ഉച്ചയോടെ അന്തിമഫലം വരും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.