ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെ പിണറായി വിജയന് വിജയിച്ചു. 48,000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥിനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ പത്മനാഭനേയും പരാജയപ്പെടുത്തിയാണ് പിണറായി വിജയന് വിജയം നേടിയത്.
കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ 99 മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് വിജയം. 41 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ എന്‍ഡിഎ ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നില്ല.
കണ്ണൂരിലും എല്‍ഡിഎഫിന് മികച്ച വിജയമാണ്. ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഒഴികെ ജില്ലയിലെ ബാക്കി എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം.