മേപ്പാടി: ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സ സംബന്ധിച്ചും ചികിത്സയിൽ കഴിയുന്ന രോഗികളെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ലഭ്യമാക്കുവാനായി ഡി എം വിംസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വിളിക്കേണ്ട നമ്പർ: 8111881066, 8111881234.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.
ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ