പറയുന്നതെല്ലാം ശ്രദ്ധിക്കുന്ന സ്മാർട്ട്‌ഫോൺ! സ്വകാര്യത എങ്ങനെ സംരക്ഷിക്കും?

നമ്മൾ സംസാരിക്കുന്ന ഉത്പന്നങ്ങളുടെ ആഡുകൾ സ്മാർട്ട്‌ഫോണിൽ ഏതെങ്കിലും ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ പ്രത്യേക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ.. ഈ എഐ യുഗത്തിൽ നമ്മളുടെ സ്വകാര്യതയെല്ലാം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പല സംവിധാനങ്ങളും കണ്ടുപിടിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇങ്ങനെ നമ്മുടെ പ്രൈവസിയിലേക്ക് കടന്നുവരാൻ ആപ്ലിക്കേഷനുകളെ സഹായിക്കുന്നത് അറിവുകേട് കൊണ്ട് നമ്മൾ തന്നെയാണെന്നതും മറന്ന് പോകരുത്. ഇതിനെ ഒരു പരിധിവരെ തടയാനും നമുക്ക് തന്നെ സാധിക്കും. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ചില മാർഗങ്ങൾ പറഞ്ഞുതരാം.
പ്രൈവസിയും ഡാറ്റാ സെക്യൂരിറ്റിയുമാണ് സ്മാർട്ട്‌ഫോൺ ഉപഭോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങൾ.

സാങ്കേതികവിദ്യകൾ വികസിക്കുമ്പോൾ ഓൺലൈൻ തട്ടിപ്പുകാരും അതിനനുസരിച്ച് അപ്പ്‌ഡേറ്റ് ആവുന്നുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെടുക മാത്രമല്ല പലരും വഞ്ചിക്കപ്പെടുന്ന സാഹചര്യവും വാർത്തകളായി പുറത്ത് വരുന്നുണ്ട്. സ്മാർട്ട് ഫോൺ കാമറകൾ, മൈക്രോഫോൺ, സർച്ച് ഹിസ്റ്ററി എന്നിവയിലൂടെയെല്ലാം ഉപഭോക്താക്കൾ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നതാണ് പല റിപ്പോർട്ടുകളും ഉയർത്തുന്ന ആശങ്ക.
നിങ്ങളുടെ സ്മാർട്ട്‌ഫോൺ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് എങ്ങനെ മനസിലാക്കാം?

എപ്പോഴൊക്കെ നമ്മൾ നമ്മുടെ കാമറ, മൈക്രോഫോൺ, സ്റ്റോറേജ് എന്നിവയ്ക്കുള്ള അനുമതി സ്മാർട്ട്‌ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകൾക്ക് നൽകുന്നുണ്ടോ അപ്പോഴൊക്കെ അപകടം വിളിച്ചുവരുത്തുകയാണ്. സ്മാർട്ട്‌ഫോണിലെ ആപ്ലിക്കേഷനുകൾക്ക് ആവശ്യമായ അനുമതികൾ മാത്രമേ നൽകാൻ പാടുള്ളു. ആവശ്യമില്ലാത്ത അക്‌സസ് സ്മാർട്ട്‌ഫോണുകൾക്ക് നൽകാതിരിക്കുക. കാമറയും മൈക്കുമാണ് രഹസ്യമായ നിരീക്ഷണത്തിന് ഫോണുകൾ ഉപയോഗിക്കുക. ഒരാവശ്യവുമില്ലാതെ കാമറയും മൈക്കും ഓണാണെങ്കിൽ അല്ലെങ്കിൽ ആക്ടീവാണെങ്കിൽ സ്‌ക്രീനിലൊരു പച്ച വെളിച്ചം മിന്നുന്നത് കാണാം.

ആപ്പ് പെർമിഷനുകൾ കൈകാര്യം ചെയ്യുമ്പോൾ, ഫോണിന്റെ സെറ്റിങ്‌സിലേക്ക് പോകുക, അതിന് ശേഷം പ്രൈവസി ആൻഡ് മാനേജ് ദി ആപ്പ് പെർമിഷനിലെ പെർമിഷൻ മാനേജർ എന്ന ഓപ്ഷനെടുക്കുക, ഇവിടെ എന്തിനെല്ലാം അനുമതി നൽകാമെന്ന് നിങ്ങൾക്ക് കാണാം കഴിയും. അതായത് മൈക്രോഫോൺ, കാമറ, ലൊക്കേഷൻ എന്നിവയ്ക്ക് പെർമിഷൻ നൽകണോ എന്നത് നമുക്ക് തീരുമാനിക്കാം. പ്രൈവസി ശക്തമാക്കാൻ ആവശ്യമുള്ള അനുമതികൾ മാത്രം നൽകുക.

ആപ്ലിക്കേഷനുകൾ കൃത്യമായി അപ്പ്‌ഡേറ്റ് ചെയ്യുക എല്ലാ മാസവും കൃത്യമായ ഇടവേളകളിൽ സ്മാർട്ട്‌ഫോൺ കമ്പനികൾ സെക്യൂരിറ്റി അപ്പ്‌ഡേറ്റുകൾ കൊണ്ടുവരാറുണ്ട്. ഇത് പല അപകടങ്ങളിൽ നിന്നും ഫോണിനും നമുക്കും സംരക്ഷണം നൽകും. വോയിസ് അസിസ്റ്റന്റുമാരായ ഗൂഗിൾ അസിസ്റ്റന്റ്, സിരി, അലക്‌സ എന്നിവ ഉപയോഗിക്കുന്നില്ലെങ്കിൽ അവ ഓഫ് ചെയ്ത് വയ്ക്കുക. വോയിസ് അസിസ്റ്റന്റ് ഓഫാകുന്നില്ലെങ്കിൽ അത് സെറ്റിങ്‌സിലെ വോയിസ് അസിസ്റ്റന്റിൽ പോയി ഓഫാക്കുക.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.