എല്ലാ തലവേദനകളും അത്ര നിസാരമല്ല; ചിലത് അപകടകരമാണ്.

പൊതുവിൽ എല്ലാവര്‍ക്കും കണ്ട് വരുന്ന ഒരു സാധാരണ അസുഖമാണ് തല വേദന. പല കാരണങ്ങൾ കൊണ്ടാണ് തല വേദന അനുഭവപ്പെടുന്നത്. ഒന്നുറങ്ങിയാല്‍ മാറും എന്നാണ് തലവേദന വന്നാല്‍ പൊതുവേ പറയുന്നത്. എല്ലാ തലവേദനകള്‍ക്കും ചികിത്സ വേണ്ട. എന്നാല്‍ ചില തലവേദന അങ്ങിനെ അല്ല. അൽപ്പം ഗൗരവമായി തന്നെ കാണണം.. തലവേദന എപ്പോള്‍ അപകടകരമാകുന്നു..?

അപകടങ്ങൾ, വീഴ്ചകൾ എന്നിവയോടനുബന്ധിച്ചുള്ള തലവേദന

പെട്ടെന്ന് തുടങ്ങിയ അസഹ്യമായ തലവേദന

ഗർഭകാലത്തോ പ്രവസവത്തോടോ അനുബന്ധിച്ചുള്ള തലവേദന

പനി, കഴുത്തുവേദന, വെളിച്ചം കാണുന്നതിനു ബുദ്ധിമുട്ട് എന്നിവയോടുകൂടിയ തലവേദന

തലവേദനയോടൊപ്പം കാഴ്ചക്കുറവ് അല്ലെങ്കിൽ രണ്ടായിക്കാണുക

തലവേദനയോടൊപ്പം ബോധത്തിൽ വ്യത്യാസം വരുന്നുണ്ടെങ്കിൽ

തലവേദനയോടൊപ്പം വീണ്ടും വീണ്ടും ഛർദിയുണ്ടാകുക

തലവേദനയോടൊപ്പം ശരീരത്തിന് ബലക്കുറവ് ഉണ്ടെങ്കിൽ

രാത്രിയിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുന്ന തലവേദന

വീഴ്ച ഉണ്ടായതിനു ശേഷമുണ്ടാകുന്ന തലവേദന.

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. പട്ടികവര്‍ഗ്ഗ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറുവാള്‍, മല്ലിശേരികുന്ന്, മൊതകര-ഒരപ്പ് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള

മെത്താഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: എക്സൈസ് ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽമുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോ ഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.