മുത്തങ്ങ: എക്സൈസ് ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽമുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോ ഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പിയാണ് അറസ്റ്റിൽ ആയത്. കേസിൽ ഒരാൾ 08.07.25 രീതിയിൽ തന്നെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വൈ പ്രസാദിന്റെ നേത്യ ത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജ മോൾ പി.എൻ, സുഷാദ് പി.എസ്, ജിതിൻ പി.പി, ബേസിൽ സി.എം, അർജുൻ കെ.എ എന്നിവർ അടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്.

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം
പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.







