മലയാള സിനിമാ നടന്‍ ശരണ്‍ അന്തരിച്ചു.

തിരുവനന്തപുരം: മലയാള സിനിമാ നടന്‍ ശരണ്‍ അന്തരിച്ചു. കുറച്ചു നാളുകളായി അസുഖ ബാധിതനായിരുന്നു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഏറ്റവും പ്രശസ്തമായ ‘ചിത്രം ‘എന്ന സിനിമയില്‍ ലാലേട്ടന്റെ വിഷ്ണുവെന്ന കഥാപാത്രത്തിനൊപ്പം സായിപ്പിനെ പറ്റിക്കാന്‍ നിന്ന തടിയനായ കഥാപാത്രമായി ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ നടനായിരുന്നു.
അണ്ണാ, സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി ഞാന്‍ മേടിച്ചോണ്ടേ, പോകൂ…” സായിപ്പിനെ പറ്റിക്കാന്‍ നിന്ന ശരണിന്റെ ഈ ഡയലോഗ് അക്കാലത്തെ ഏറെ പ്രശസ്തമായിരുന്നു. അന്തരിച്ച പഴയകാലസിനിമാ താരവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന രാജകുമാരിയാണ് അമ്മ.

ശരണിന് അനുസ്മരിച്ച് സിനിമാ താരം മനോജ് കെ ജയൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു.

മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റ് നോക്കാം..

ശരണ്‍, അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ അറിയുന്ന വ്യക്തി, സുഹൃത്ത്.

കുമിളകള്‍’ സീരിയലില്‍ 1989-ല്‍ അഭിനയിക്കുമ്പോള്‍ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയില്‍ ലാലേട്ടന്റെ കൂടെ ശ്രദ്ധേയമായ റോളില്‍ വന്ന ആള്‍ എന്നതും .. മൂന്നു മാസം മുന്‍പ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓര്‍മ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും…വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.. പ്രണാമം

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. പട്ടികവര്‍ഗ്ഗ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറുവാള്‍, മല്ലിശേരികുന്ന്, മൊതകര-ഒരപ്പ് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള

മെത്താഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: എക്സൈസ് ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽമുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോ ഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *