അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍.

ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മധ്യപ്രദശ് റേവാ സ്വദേശി സുജിത് സകേത് (27) ആണ് പിടിയിലായത് . കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനോടുള്ള പ്രതികാരമായാണ് കുറ്റ കൃത്യം ചെയ്തതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.
ഏപ്രില്‍ 30‑നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ പെണ്‍കുട്ടിയെ ചോക്ലേറ്റ് നല്‍കിയാണ് സുജിത് താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ഇതിനിടെ പെണ്‍കുട്ടി നിലവിളിച്ചതോടെ കല്ല് കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും പിന്നാലെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.

ഇതിനിടെ, കാണാതായ പെണ്‍കുട്ടിക്കായി വീട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങിയിരുന്നു . സംഭവത്തില്‍ പോലീസിലും പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസികളായ ഒട്ടേറെപേരെ പോലീസ് ചോദ്യം ചെയ്തു. ഇതിനിടെയാണ് സുജിത്തിനെക്കുറിച്ച്‌ ചിലരുടെ സംശയം ഉയര്‍ന്നത് . തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ കേസിന്റെ ചുരുളഴിയുകയായിരുന്നു.

അതെ സമയം രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും സുജിത്തും തമ്മില്‍ ശത്രുതയുണ്ടായിരുന്നു .ഇതിന്റെ പ്രതികാരമായിട്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത് .

അറസ്റ്റ് ചെയ്ത പ്രതിയെ കോവിഡ് പരിശോധനയ്ക്ക് ശേഷം പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ലേലം

അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936

ദർഘാസ് ക്ഷണിച്ചു.

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ്‌ ബാഗ് കവർ എന്നിവയുടെ വിതരണത്തിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 21 രാവിലെ 11.30 നകം സുൽത്താൻ ബത്തേരി സൂപ്രണ്ട്

സ്പോട്ട് അഡ്മിഷൻ

പി കെ കാളൻ മെമ്മോറിയൽ കോളജിൽ ബി എസ്‌ സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ (ജൂലൈ19) മുതൽ ജൂലൈ 23 വരെ. എസ്‌സി/

ബാംബൂ വില്ലേജിലെ സംരംഭകർ സംരംഭകത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

തൃക്കൈപ്പറ്റ:തൃക്കൈപ്പറ്റ ബാംബൂ വില്ലേജിലെ വിവിധ സംരംഭകത്വ കൂട്ടായ്മകൾ പ്രവർത്തനങ്ങൾ വിപുലീകരിച്ച് സംരംഭകത്വ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു. കരകൗശലം, ഭക്ഷ്യ സംസ്കരണം, ചിത്രകല, ഹോം സ്റ്റേ,ഡ്രൈ ഫ്ലവർ, മുള നേഴ്സറി, ബാംബൂ കൺസ്ട്രക്ഷൻ, തേൻ കർഷകർ,

ഷോർട്ട് ഫിലിം മത്സരം

മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള സൃഷ്ടിപരമായ ശ്രമങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 3 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹിന്ദി/ഇംഗ്ലീഷ്/ ഇംഗ്ലീഷ് സബ്

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം മുട്ടിൽ മണ്ഡലം കോൺഗ്രസ്‌ കമിറ്റി നടത്തി. മണ്ഡലം കോൺഗ്രസ് കമിറ്റി പ്രസിഡന്റ്‌ജോയ് ജോൺ തൊട്ടിത്തറ ആദ്യക്ഷധ വഹിച്ച യോഗത്തിൽ ഡി സി സി ജന:സെക്രട്ടറി ബിനുതോമസ്അനുസ്മരണയോഗം ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.