മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പനമരം ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ നല്കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ടീച്ചര്‍ ചെക്ക് കൈമാറി. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ വകയിരുത്തിയ തുകയാണ് കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കെ.ടി സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.