കൊവിഡ് പ്രതിരോധത്തിന് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആംബുലനന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച സംഭവം പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബൈക്ക് ആംബുലന്‍സിന് പകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗികളെ പ്രവേശിപ്പിക്കുന്ന ഇടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വേണം. വാക്‌സിനേഷന്‍ വാര്‍ഡ്തല സമിതി അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വാക്‌സിനേഷന്‍ ഇടങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇവര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നൂറ്റിപതിനെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ മതിയായ കൊവിഡ് ചികിത്സാ സൗകര്യങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല വാര്‍ഡ്തല സമിതികളും നിഷ്‌ക്രിയമാണ്. വാര്‍ഡ്തല സമിതികള്‍ വിളിച്ചുകൂട്ടുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീഴ്ചപറ്റി. വാര്‍ഡ്തല പ്രവര്‍ത്തനങ്ങളില്‍ മങ്ങലുണ്ടോയെന്ന് പരിശോധിക്കണമെന്നും അടിയന്തരമായി തിരുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.