മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനുമേലെ കുഴഞ്ഞുവീണ് അമ്മയും കുഞ്ഞും മരിച്ചു. വെറും രണ്ട് മാസം പ്രായമായ കുഞ്ഞ് അമ്മ മുകളിൽ വീണതോടെ ശ്വാസം മുട്ടിയാണ് മരിച്ചത്.
അർജന്റീന സ്വദേശിനി 30 കാരിയായ മരിയാന ഒജേദയും മകളുമാണ് മരിച്ചത്.
ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മുലയൂട്ടുന്ന അമ്മ ഇടക്ക് കുഞ്ഞിന് മുകളിൽ കുഴഞ്ഞ് വീഴുകയായിരുന്നു. മുത്തശ്ശിയുടെ വീട്ടിലായിരുന്ന മൂത്ത മകളെ കൂട്ടിക്കൊണ്ടു പോകാന്‍ മരിയാന എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ മരിയാനയെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഉടനെ അവർ ജോലി സ്ഥലത്തായിരുന്ന ഭര്‍ത്താവായ ഗബ്രിയേലിനെ വിവരം അറിയിക്കുകയായിരുന്നു.
അദ്ദേഹം പലതവണ വിളിച്ചശേഷം ഒടുവിൽ മൂന്നു വയസുകാരനായ മകൻ ഫോണെടുത്തു.
അമ്മ ഉറങ്ങുകയാണെന്നാണ് മകൻ പറഞ്ഞത്. ഇതിൽ അസ്വാഭാവികത തോന്നിയ അച്ഛൻ വീട്ടിൽ വന്ന് നോക്കിയപ്പോൾ ആണ് മരിച്ച് കിടക്കുന്നത് കണ്ടത്.
ഇവരുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല.