വെള്ളമുണ്ട കട്ടയാട് സ്വദേശി ചേരാംകണ്ടി മൊയ്‌തു(63) ആണ് മരിച്ചത്. സെപ്റ്റംബർ 9ന് കോറോത്ത് വച്ച് ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൊയ്‌തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: ആസ്യ. മക്കൾ: മമ്മൂട്ടി, സൗദ, സൂപ്പി. മരുമക്കൾ: നൂർജഹാൻ, ഷെബിന.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള
കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്