75ലും ചെറുപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യത്തിന്റെ രഹസ്യം

30 കഴിഞ്ഞതും മുട്ടുവേദന, കിതപ്പ് എന്നെല്ലാം പരാതി പറയുന്നവരാണോ നിങ്ങള്‍..പ്രായം വെറും നമ്പറല്ലേ എന്ന് ചോദിച്ച് ചുറുചുറുക്കോടെ ജീവിക്കുന്നവരോട് അല്പം അസൂയ തോന്നിയിട്ടുമില്ലേ..എന്താണ് അവരുടെ ആ ഉന്മേഷത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ. ചിട്ടയായ ജീവിതശൈലിയാണ് അതിന്‍റെ രഹസ്യം. 75ലും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഊര്‍ജസ്വലനായി നടക്കുന്നത് കണ്ടിട്ടില്ലേ. അതിന് കാരണം അച്ചടക്കമുളള ജീവിത ശൈലിയും ചിട്ടയുളള ഭക്ഷണക്രമവുമാണ്. പ്രധാനമന്ത്രിയുടെ ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണന്ന് നോക്കാം.

ലെക്‌സ് ഫ്രിഡ്മാന്റെ ഏറ്റവും പുതി അഭിമുഖത്തിലാണ് തന്റെ ഫിറ്റ്‌നെസിനെക്കുറിച്ചും ആഹാര ശീലങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞത്. ഉപവാസവും തന്റെ ജീവിതചര്യയുടെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് ഉപവാസം ഭക്തിയാണെന്നും സ്വയം അച്ച
ടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം ഒരു ഭക്ഷണം
‘ചതുര്‍മ’ എന്ന രീതിയാണ് ഭക്ഷണകാര്യത്തില്‍ പ്രധാനമന്ത്രി പിന്തുടരുന്നത്. ജൂണ്‍ മധ്യത്തിലും നവംബര്‍ മാസത്തിനും ഇടയില്‍ 24 മണിക്കൂറില്‍ ഒരു പ്രാവശ്യം മാത്രം വയറുനിറയെ ഭക്ഷണം കഴിക്കുക. ഇപ്പോള്‍ ഏകദേശം നാലര മാസമായി 24 മണിക്കൂറില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കുന്ന ഈ രീതി അദ്ദേഹം പിന്തുടരുകയാണെന്നാണ് അഭിമുഖത്തില്‍ പറഞ്ഞത്.
ചൂടുവെള്ളം കുടിക്കുന്ന ശീലം
ശാര്‍ദിയ നവരാത്രി സമയത്ത് താന്‍ ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കുകയും ചൂടുവെള്ളം മാത്രമേ കുടുക്കൂ എന്നും അദ്ദേഹം പറയുന്നു. ചൂടുവെള്ളം കുടിക്കുന്നത് മുന്‍പും തന്റെ ജീവിതശൈലിയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുരിങ്ങ പറോട്ടയും ആയുര്‍വ്വേദ ഭക്ഷണങ്ങളും
പ്രധാനമന്ത്രി മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു റീലില്‍ തനിക്ക് ഏറ്റവും ഇഷ്ടമുളള മുരിങ്ങ പറോട്ടയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ മുരിങ്ങയില അണുബാധകളില്‍ നിന്നും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍നിന്നും സംരക്ഷിക്കുന്നു. ഇത് കൊളസ്ട്രാള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം ശരിയായി നിലനിര്‍ത്താനും സഹായിക്കുന്നു. ധാരാളം നാരുകളാല്‍ സമ്പന്നമായതുകൊണ്ട് ഇവ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും മലബന്ധം തടയുകയും ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. 2021 ല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു റീലില്‍ തനിക്ക് ആര്യവേപ്പ് പൂക്കള്‍, വേപ്പില, കല്‍ക്കണ്ടം ഇവയോടൊക്കെയുളള ഇഷ്ടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു.
ഖിച്ചടി, ധോക്ലഖിച്ചടിയിടുടെ വലിയ ആരാധകനാണ് പ്രധാനമന്ത്രി. അതുപോലെ കടലമാവ്, സൂചിഗോതമ്പ്, മഞ്ഞള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ധോക്ലയുടെയും. ഇതിനോടൊപ്പം പച്ചമുളകും കടുകും എണ്ണയും ചേര്‍ത്ത് ഒരു ടെമ്പറ്റും കൂടിയുണ്ട്.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ

ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും

ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് നിരാലംബരായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.