വിവാദങ്ങള്‍ക്കിടെ വീണ്ടുമൊരു ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. സെപ്റ്റംബര്‍ 21 ഞായറാഴ്ചയാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യുഎഇയെ പാകിസ്താന്‍ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സൂപ്പര്‍ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങിയത്. യുഎഇക്കെതിരായ മത്സരത്തില്‍ പാകിസ്താന്‍ 41 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്നാലെ സൂപ്പര്‍ ഫോറിലേക്ക് കടക്കുന്ന ടീമായി പാകിസ്താന്‍ മാറി.

സ്വര്‍ണവില റിവേഴ്സ് ഗിയറില്‍; ഇന്നും ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ