ലിനീ…നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും : ആശുപത്രി കിടക്കയിൽ നിന്നും കുറിപ്പുമായി ലിനിയുടെ ഭർത്താവ് സജീഷ്

കൊച്ചി: നേഴ്‌സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് ആശംസയുമായി നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. സ്റ്റോൺ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാണ് സജീഷ്.

സർജറിക്കിടയിൽ നേഴ്‌സുമാരുടെ ആത്മസമർപണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു. ‘ലിനീ.. നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലുമെന്നാണ് സജീഷ് എഴുതിയിരിക്കുന്നത്.

സജീഷ് പുത്തൂരിന്റെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ

അന്താരാഷ്ട്ര നഴ്‌സസ് ദിനം

ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നഴ്‌സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച ജനതയ്ക്ക് സര്‍വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്‌സിംഗ് സഹോദരിമാര്‍ക്ക് ഹൃദയം നിറഞ്ഞ നഴ്‌സസ് ദിന ആശംസകള്‍.

ജീവിതത്തില്‍ ആദ്യമായി, ഒരു സ്റ്റോണ്‍ സര്‍ജറിക്കായി കോഴിക്കോട് ബേബി മെമോറിയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. സര്‍ജറി വളരെ ഭംഗിയായി നടന്നു. അതിനിടയിലെ അനുഭവങ്ങള്‍ ഈ അവസരത്തില്‍ പങ്കുവെയ്ക്കുന്നു. ആശുപത്രിയില്‍ പരിശോധനയ്ക്ക് വന്നതുമുതല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വിനീത് സാര്‍ കാട്ടിയ സ്‌നേഹവും കരുതലും ഒരിക്കലും മറക്കാനാവുന്നതല്ല. ഒപ്പം യൂറോളജി ഡിപാര്‍ടുമെന്റിലെ ഡോക്ടര്‍മാരുടെ പ്രത്യേകശ്രദ്ധയും സ്‌നേഹവും അനുഭവിക്കുകയുണ്ടായി.

ആദ്യമായൊരു സര്‍ജറിയെ നേരിടുന്ന എല്ലാ ടെന്‍ഷനുമുണ്ടായിരുന്നു. തിയേറ്ററില്‍ പ്രവേശിപ്പിച്ച ഉടനെ നേഴ്‌സുമാര്‍ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നു. അവരുമായുള്ള സ്‌നേഹ സംഭാഷണങ്ങള്‍ക്കിടയില്‍ ലിനിയുടെ സേവനമഹത്വത്തില്‍ അവര്‍ പറഞ്ഞത് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. ‘We are proud of her, she will always with our heart’.

സര്‍ജറിക്കിടയില്‍ നഴ്‌സുമാരുടെ ആത്മസമര്‍പ്പണവും ത്യാഗമനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു. ലിനീ… നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും…

സര്‍ജറിക്കു ശേഷം ഐ സി യുവിലുള്ള നേഴ്‌സുമാരുടെ കരുതലും സ്‌നേഹവും മുറിയിലെത്തിയപ്പോഴുള്ള നഴ്‌സുമാരുടെ പരിചരണം ഇതൊന്നും മറക്കാനാവാത്തതാണ്.

സഹോദരിമാരെ..

നിങ്ങളുടെ സേവനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വരമായത് എന്ന് ഈ സമയത്ത് ഓര്‍മപ്പെടുതട്ടെ.

ഏത് മഹാമാരിക്കും മുന്നില്‍ നിന്ന് പട നയിക്കാന്‍ നിങ്ങളുണ്ടെങ്കില്‍ നമ്മളൊരിക്കലും തോല്‍ക്കില്ല.

ഇതും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ഒരിക്കല്‍ കൂടി എല്ലാ നേഴ്‌സുമാര്‍ക്കും സ്‌നേഹം നിറഞ്ഞ നഴ്‌സസ് ദിന ആശംസകള്‍.

നന്ദി…നന്ദി…നന്ദി…

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഒപി സേവനം

മേപ്പാടി: കുട്ടികളിൽ മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 ആഗസ്റ്റ് 31 വരെ ശിശുരോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും വൈദ്യ പരിശോധന സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8111885061

കുടിശ്ശിക 31 വരെ അടയ്ക്കാം

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ജൂലൈ 31 വരെ കുടിശ്ശിക അടയ്ക്കാന്‍ അവസരം. കുടിശ്ശികയുള്ള തൊഴിലാളികള്‍ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206355.

ജില്ലയിലെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പുല്‍പ്പള്ളി ജയശ്രീ സ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെയെല്ലാം ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *