ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തജനങ്ങൾക്ക് പ്രവേശനമില്ല.

പത്തനംതിട്ട:ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം 5 മണിയ്ക്കാണ് ക്ഷേത്ര നട തുറക്കുക. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ക് ഡൗൺ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങൾക്ക് ഇക്കുറി പ്രവേശനം ഉണ്ടാവില്ല.

മെയ് 15 ന് ആണ് ഇടവം ഒന്ന്. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമെ ഉണ്ടാവുകയുള്ളൂ. മെയ് 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. പ്രതിഷ്ഠാ വാർഷികത്തിനായി മെയ് 22 ന് വൈകുന്നേരം വീണ്ടും ക്ഷേത്ര തിരുനട തുറക്കും. 23 നാണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി തന്നെ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ  ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ

‘തരിയോടിന്റെ താരങ്ങൾ’ പ്രതിഭകൾക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം

കാവുമന്ദം: വിദ്യാഭ്യാസ രംഗത്ത് വിവിധ നേട്ടങ്ങൾ കൈവരിച്ച തരിയോട് പഞ്ചായത്തിലെ പ്രതിഭകളെ തരിയോടിന്റെ താരങ്ങൾ എന്ന പേരിൽ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖത്തിൽ അനുമോദിച്ച ചടങ്ങ് ഏറെ ശ്രദ്ധേയമായി. അഡ്വ ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ദുക്‌റാന തിരുനാൾ ആഘോഷിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. നിധിൻ ആലക്കാതടത്തിൽ കാർമികനായി. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മിഷൻ ലീഗ് അംഗത്വ സ്വീകരണം നടന്നു.

സർക്കാരിൻ്റെ കെടുകാര്യസ്ഥതക്ക് ജീവനക്കാരെ ബലിയാടാക്കരുത്; ചവറ ജയകുമാർ

മാനന്തവാടി: ജീവനക്കാർ സർക്കാരിൻ്റെ കഴിവ്കേടിൻ്റെയും ഭരണ വീഴ്ചയുടേയും ഇരകളായി തീരുകയാണെന്നും ഭരണകർത്താക്കളുടെ കെടുകാര്യസ്ഥത ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആരോപിച്ചു. അസോസിയേഷൻ്റെ

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 38 കാരിയുടെ മകനും പനി; 12 വയസുകാരൻ ആശുപത്രിയിൽ, ഒരു മകന്‍റെ ഫലം നെഗറ്റീവ്

പാലക്കാട്: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട്‌ സ്വദേശിയായ 38 വയസ്സുകാരിയുടെ മകനും പനി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ 12 വയസുകാരനായ മകനെ മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം യുവതിയുടെ

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.