ഓണ്‍ലൈനായി സ്വീകരിച്ചുകൊണ്ടിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദു ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇനി ഒരു അറിയിപ്പ് വരെ രജിസ്റ്റേര്‍ഡ് പോസ്റ്റലായോ ഓഫീസില്‍ നേരിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ഇത്തരത്തില്‍ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്നില്ല. വാഹനം ഉപയോഗിച്ച നാള്‍ വരെയുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസം വരുത്തിയതിനുള്ള പിഴ ഒടുക്കേണ്ടതാണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി