ബത്തേരി: വയനാട് എക്‌സൈസ് ഇൻ്റലിജൻസിൻ്റ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി എക്സൈസും വയനാട് എക്സൈസ് ഇൻ്റലിജൻസും തോട്ടാമൂല കമ്പക്കോടി ഭാഗത്തു നടത്തിയ പരിശോധനയിൽ 8 ലിറ്റർ ചാരായം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട്
കോഴിപ്പാടത്തു വീട്ടിൽ സുരേഷ് കെ.കെ എന്നയാളുടെ പേരിൽ കേസ് എടുത്തു. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ . സുനിലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പ്രിവന്റിവ് ഓഫീസർ മാരായ കെജി ശശികുമാർ,കെ.രമേശ്, പി.എസ് വിനീഷ്,പി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ,
വിനോദ് പി.ആർ, രാജീവൻ കെ.വി, ജ്യോതിസ് മാത്യു,ബിനു എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിബിത.ഇ, ഡ്രൈവർമാരായ വീരാൻകോയ കെപി, അൻവർ സാദത്ത് എന്നിവർ പരിശോധന സം ഘത്തിൽ ഉണ്ടായിരുന്നു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും