കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓണാഘോഷത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് പോലീസ്.ഓണാഘോഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായി നടത്തണം.കടകളില്‍ തിരക്ക് നിയന്ത്രിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്ഥാപന ഉടമകള്‍ സ്വീകരിക്കണം.വ്യാപാര സ്ഥാപനത്തില്‍ മിനിമം ജോലിക്കാര്‍ ഒഴികെ 6 പേര്‍ മാത്രമേ ഒരേ സമയം പാടുള്ളു.ആളുകള്‍ക്ക് അകലം പാലിച്ച് നില്‍ക്കുന്നതിന് കടയുടമ നിലത്ത് മാര്‍ക്ക് ചെയ്യണം.കടകളുടെ വലിപ്പമനുസരിച്ച് ഒരേ സമയം വ്യാപാര സ്ഥാപനത്തിനുള്ളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം.
കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓണസദ്യപോലുള്ള പരിപാടികള്‍ ഒഴിവാക്കണം.ആളുകള്‍ ഒത്തുചേര്‍ന്നുള്ള പൊതു ഓണാഘോഷ പരിപാടികള്‍ക്കും നിയന്ത്രണം.സ്ഥാപനങ്ങളില്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പൂക്കളം ഒഴിവാക്കണം.സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെ പൂവ് കൊണ്ടുവന്ന് വില്‍ക്കാന്‍ അനുവദിക്കില്ല.കണ്ടെയ്ന്‍മെന്റ് സോണില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം