കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകൾ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളോടെയാണ് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് സർവീസ് നടക്കുക.സെപ്തംബർ രണ്ടുവരെയാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിട്ടുള്ളത്. ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ദീർഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകൾ www.online.keralartc.com വെബ്‌സൈറ്റിൽ ലഭ്യമാണ്.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം