ബത്തേരി: വയനാട് എക്‌സൈസ് ഇൻ്റലിജൻസിൻ്റെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി എക്സൈസും വയനാട് എക്സൈസ് ഇൻ്റലിജൻസും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കല്ലൂർ പണപ്പാടി കോളനിക്ക് സമീപം നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട്
പ്രതിയെ അന്വേഷിച്ച് വരുന്നു. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ സുനിലിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്.
പ്രീവന്റിവ് ഓഫീസർ മാരായ കെ.രമേശ്, പി .എസ്.വിനീഷ്,പി. ഷാജി,സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്. പി.ആർ, രാജീവൻ. കെ.വി.ജ്യോതിസ് മാത്യു, ബിനു.എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിബിത ഇ. ഡ്രൈവർമാരായ വീരാൻകോയ കെ.പി അൻവർ സാദത്ത് എന്നിവർ പരിശോധന സം ഘത്തിൽ ഉണ്ടായിരുന്നു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്