കെഎസ്ആർടിസി സർവ്വീസുകൾ ആരംഭിക്കണം:ദേശീയ പാത കോർഡിനേഷൻ കമ്മിറ്റി

മലബാറിലെ ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെടുന്ന മൈസൂരുമായി എളുപ്പത്തിൽ ബന്ധപ്പെടാവുന്ന കോഴിക്കോട്- കുറ്റ്യാടി- മാനന്തവാടി -മൈസൂർ റൂട്ടിലും മാനന്തവാടി -കല്ലോടി- കുറ്റ്യാടി- കോഴിക്കോട് റൂട്ടിലും കെ.എസ്.ആർ ടി സി ബസ്സ് സർവ്വീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ പാതാ കോഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നാദാപുരം എം എൽ എ ഇ.കെ വിജയൻ മാനന്തവാടി എം എൽ എ ഒ .ആർ കേളു തുടങ്ങിയവർക്കു നിവേദനം നൽകുവാൻ തിരുമാനിച്ചു.നിലവിൽ മാനന്തവാടി- കല്ലോടി- കുറ്റ്യാടി റൂട്ടിൽ ഒരു കെ.എസ് ആർ ടി സി ബസ്സ് സർവീസ് നടത്തിയിരുന്നതു പോലും ഇപ്പോൾ നിലച്ചിരിക്കുകയാണ് .മാനന്തവാടി- കല്ലോടി- നിരവിൽപ്പുഴ റോഡിൽ നടന്നുകൊണ്ടിരുന്ന റോഡുവികസന നിർമാണ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ പൂർത്തീകരിക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്.അടുത്ത മാസത്തോടെ മാനന്തവാടി കോഴിക്കോട്ട് റൂട്ടിൽ പൂർണ്ണമായ രീതിയിൽ ഷെഡുളുകൾ പുനർ ക്രമികരിച്ച് സർവ്വീസുകൾ നടത്തുവാൻ കെ.എസ് ആർ ടി സി അധികൃതർ നടപടികൾ ആരംഭിച്ചിട്ടുണ്ട്, ഈ സാഹചര്യത്തിൽ മാനന്തവാടിയിൽ നിന്ന് കല്ലോടി-കുറ്റ്യാടി വഴി കോഴിക്കോടേയ്ക്കും തിരിച്ച് കോഴിക്കോട് നിന്ന് കുറ്റ്യാടി-കല്ലോടി വഴി മാനന്തവാടിക്കും പുറമെ കോഴിക്കോടു നിന്ന് കുറ്റ്യാടി മാനന്തവാടി വഴി മൈസൂരിലേക്കും തിരിച്ച് കോഴിക്കോടേക്കും ബസ്സ് സർവീസുകൾ ആരംഭിക്കു വാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. നിലവിൽ മൈസൂരിൽ നിന്നും ബത്തേരി പനമരം നാലാംമൈൽ വഴി വടകരയ്ക്കുള്ള സർവീസ് റൂട്ടിൽ ചില മാറ്റങ്ങൾ വരുത്തി മാനന്തവാടിയിൽ സേറ്റോപ്പ് അനുവദിക്കുകയും അതുപോലെ ഈ സർവീസ് കോഴിക്കോടേയ്ക്ക് നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. വളരെ ദുര കുറുവുളളതും മലബാറിലെ യാത്രകാർക്ക് ഏറെ ഗുണകരവും രാത്രി കാല യാത്ര നിരോധനത്തിന്റെയും ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും പരിഹാര മെന്ന നിലയിൽ ഈ റൂട്ടിൽ സർവീസ് ആരംഭിക്കേണ്ടത് അത്യ വശ്യമാണെന്നും ഇതു ബന്ധപ്പെട്ട വിളിച്ചു ചേർത്ത യോഗം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കല്ലോടി- കുറ്റ്യാടി വഴി കോഴിക്കോടേയ്ക്കും തിരിച്ച് കോഴിക്കോട് നിന്ന് കുറ്റ്യാടി- കല്ലോടി വഴി മാനന്തവാടിക്കും ഏതാനും സർവീസുകൾ ആരംഭിക്കണം.യോഗത്തിൽ കെ എ ആന്റണി അധ്യക്ഷത വഹിച്ചു ,കെ ഉസ് മാൻ,ഫാ.ബിനു കടുത്തലക്കുന്നേൽ, കെ എം സിനോജ്, സിറിയക് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *