ഇന്ന് ഉത്രാടം. ഓർമകളുടെ സമൃദ്ധിയിൽ ഓണം ആഘോഷിക്കുകയാണ് മലയാളികൾ. നൂറ്റാണ്ടിലെ തന്നെ മഹാമാരിയിൽ ലോകം പകച്ചുനിൽക്കുമ്പോഴും, മുന്നോട്ടോടാൻ പ്രേരിപ്പിക്കുകയാണ് ഈ ഓണക്കാലവും. ഗൃഹാതുരസ്മരണകളുടെ തിരയിളക്കമാണ് മലയാളിക്കെന്നും ഓണം. തൊടികളിൽനിന്നെത്തി, തിരുമുറ്റത്ത് വട്ടത്തിലൊന്നുചേരുന്ന പൂക്കളം പോലെ, പത്തുനാൾ നമ്മൾ ധന്യസ്മരണകളുടെ കൂടണയും.
ഏതു ലോക കോണിലായാലും, ഓണം മറന്നൊരു ചിങ്ങമുണ്ടാകുമോ മലയാളിക്ക്? ഇന്ന് പൂവുണ്ട്, പക്ഷേ, പൂവിളിയില്ല. ഓണമുണ്ട്, ഓണക്കളികളില്ല. കൂടണയാൻ ആഗ്രഹിച്ചവർ ഒരുപാടുണ്ട്. മുഖാവരണത്തോടെ, അകലം പാലിച്ചു കൊണ്ട് ഹൃദയംകൊണ്ട് ഒന്നാവുകയാണ് നാം. അതേ, മലയാളിക്കിന്നേറെയും മനസിലാണ് പൊന്നോണം.