കെ.എസ്.ആർ.ടി.സി.യിൽ ഇ-ഗവേണൻസ് : 16.98 കോടിയുടെ പദ്ധതി

കെ.എസ്.ആർ.ടി.സി.യിൽ സമ്പൂർണ കംപ്യൂട്ടർവത്‌കരണവും ഇ-ഗവേണൻസും നടപ്പാക്കുന്നതിന് സംസ്ഥാനസർക്കാർ 16.98 കോടിരൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി.മുഴുവൻ ബസുകളിലും ജി.പി.എസ്. സംവിധാനം നടപ്പാക്കി അതുമായി ബന്ധപ്പെടുത്തി പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം നടപ്പാക്കും.ഇതിലൂടെ ബസുകളുടെ ലൈവ് ട്രാക്കിങ്‌ ആപ്പ് സേവനം ലഭ്യമാക്കും. ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂൾ, റൂട്ട് മാറ്റങ്ങൾ, ബസിന്റെ തത്സമയ ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ യാത്രക്കാർക്ക് ലഭിക്കും. സർവീസിനിടെയുള്ള ബസിലെ സീറ്റ് ലഭ്യത ഏതുസമയത്തും യാത്രക്കാർക്ക് അറിയാൻകഴിയും. സ്‌പീഡ് കൃത്യമായി ലഭിക്കുന്നതിനാൽ ഓവർസ്പീഡ്, അലക്ഷ്യമായ ഡ്രൈവിങ് എന്നിവ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും സാധിക്കും. ഓരോ ബസും സർവീസ് നടത്തിയ കൃത്യമായ ദൂരവും ലഭ്യമാകും.

സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാതരം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും നാഷണൽ കോമൺ മൊബിലിറ്റി കാർഡും ബസിൽ ഉപയോഗിക്കാൻ സാധിക്കും. ടിക്കറ്റിങ്‌ സംവിധാനം ജി.പി.എസുമായി ബന്ധപ്പെടുത്തുന്നതുവഴി ബസുകളിലെ തത്സമയ സീറ്റ് വിവരങ്ങൾ യാത്രക്കാരന് ലഭിക്കും.

ഭരണപരമായ കാര്യങ്ങൾക്ക് വേഗംപകരാൻ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്) പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പ്രവർത്തനം കാര്യക്ഷമമാക്കാൻ ജീവനക്കാരും സർവീസ് നടത്തിപ്പുമായും ബന്ധപ്പെട്ട എല്ലാ അടിസ്ഥാനവിവരങ്ങളും കംപ്യൂട്ടർവത്‌കരിക്കുന്നതിലൂടെ ശാസ്ത്രീയമായ മാനേജ്മെന്റ് സംവിധാനം നിലവിൽവരും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക കൺട്രോൾ സെന്റും ഹെൽപ്പ് ഡെസ്കും സജ്ജമാക്കും.

അഞ്ചുമാസത്തിനകം പൂർത്തിയാവും

ഇ-ഗവേണൻസ് പദ്ധതി അഞ്ചുമാസത്തിനകം പൂർത്തിയാക്കും. മാനേജിങ് ഡയറക്ടർ മനോജ് പ്രഭാകർ സമർപ്പിച്ച പദ്ധതിക്കായി തനത് ഫണ്ടിൽനിന്ന് 16.98 കോടിരൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള

‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല,അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’; ശിവന്‍കുട്ടി

കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ

ദേശീയപാത 66; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 444 കി.മീ പ്രവൃത്തി പൂർത്തീകരിച്ചു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവൃത്തി പുരോ​ഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നെന്നും കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെ 444 കിലോമീറ്റർ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്നിക് കോളെജിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ https://gptcmdi.ac.in/ പ്രസിദ്ധീകരിച്ച ക്വട്ടേഷന്‍ നോട്ടീസ് പരിശോധിച്ച ഒക്ടോബര്‍ ആറിന് ഉച്ചക്ക് ഒന്നിനകം

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *