സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ശനിയാഴ്ച രാത്രി മുതൽ തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
തിങ്കളാഴ്ച അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. വയനാട്ടിൽ പല ഇടങ്ങളിലും മഴ തുടരുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലും മഴ ലഭിക്കുന്നുണ്ട്.