ബാണാസുരയിൽ കൂട് മത്സ്യക്കൃഷി തുടങ്ങുന്നു

കല്‍പ്പറ്റ:ബാണാസുരസാഗര്‍ അണയില്‍ ഫിഷറീസ് വകുപ്പ് കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങുന്നു.അണയുടെ കുറ്റിയാംവയല്‍ ഭാഗത്താണ് മത്സ്യക്കൃഷി ആരംഭിക്കുന്നതെന്നു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.ചിത്ര പറഞ്ഞു.ഒമ്പതു ബ്ലോക്കുകളിലായി 90 കുടുകളിലാണ് മത്സ്യക്കൃഷി നടത്തുക.ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് കൂടുകളില്‍ നിക്ഷേപിക്കുക.നീറ്റിലിറക്കുന്ന കൂടിലെ വലയിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുപ്പു നടത്താനാകും.വൈദ്യുതി വകുപ്പിനു കീഴിലാണ് ബാണാസുരസാഗര്‍ അണ.കല്‍പ്പറ്റയില്‍നിന്നു ഏകദേശം 21 കിലോമീറ്റര്‍ മാറി പടിഞ്ഞാറത്തറയ്ക്കടുത്താണ് അണക്കെട്ടുള്ളത്. ജലവൈദ്യുതി ഉത്പ്പാദനത്തിനു കക്കയം ഡാമില്‍ ജലമെത്തിക്കുന്നതു ബാണാസുരസാഗര്‍ അണയില്‍നിന്നാണ്.വൈദ്യുതി വകുപ്പ് അനുമതി നല്‍കിയ സാഹചര്യത്തിലാണ് റീബില്‍ഡ് കേരള പ്രോഗ്രാമില്‍ അണയില്‍ കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങാന്‍ തീരുമാനമായത്.

ജില്ലയില്‍ ആദ്യമായാണ് റിസര്‍വോയറില്‍ കൂടുകളിലെ മത്സ്യക്കൃഷി.ജലക്കൃഷി വികസന ഏജന്‍സിക്കാണ് പദ്ധതി നിര്‍വഹണച്ചുമതല. ബാണാസുരസാഗര്‍ പട്ടികജാതിവര്‍ഗ മത്സ്യക്കര്‍ഷക സഹകരണ സംഘാംഗങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍. 90 അംഗങ്ങളാണ് സംഘത്തിലുള്ളത്. മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സംഘാംഗങ്ങള്‍ക്കു തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിനാണ് കൂടുകളിലെ മത്സ്യക്കൃഷി ആസൂത്രണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം എട്ടിനു ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിക്കും.കുറ്റിയാംവയലില്‍ നടത്തുന്ന ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുകളിലെ മത്സ്യകൃഷിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഫിഷറീസ് വകുപ്പ് കൊല്‍ക്കത്തയിലെ ബരക്പൂര്‍ ആസ്ഥാനമായുള്ള കേന്ദ്ര ഉള്‍നാടന്‍ മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.ഐ.എഫ്.ആര്‍.ഐ)സാങ്കേതിക സഹായത്തോടെ വയനാട്ടിലെ പൂക്കോട് തടാകത്തില്‍ വര്‍ഷങ്ങള്‍ മുമ്പ് പ്രദര്‍ശന യൂണിറ്റ് സ്ഥാപിച്ചിരുന്നു. അണക്കെട്ടുകള്‍ക്കു പുറമേ ഖനനം നിലച്ച ക്വാറികളിലെ ആഴമുള്ള വെള്ളക്കെട്ടുകള്‍, അമ്പലക്കുളങ്ങള്‍ എന്നിവിടങ്ങളിലും വിജയകരമായി നടത്താവുന്നതാണ് കൂടുകളിലെ മത്സ്യക്കൃഷി.ഇത്തരം ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാമെങ്കിലും തീറ്റകൊടുപ്പും വിളവെടുപ്പും ദുഷ്‌കരമാണ്.എന്നാല്‍ കൂടുകള്‍ സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു ഈ പരിമിതി ഒഴിവാക്കും. ഓരോ മത്സ്യക്കുഞ്ഞിന്റെയും വളര്‍ച്ച വിലയിരുത്താനും സാധിക്കും.

തമിഴ്‌നാട്ടിലെ ഭവാനി സാഗര്‍, കര്‍ണാടകയിലെ കൃഷ്ണരാജ സാഗര്‍ അണകളില്‍ മീന്‍കൂടുകള്‍ സ്ഥാപിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യോല്‍പാദനം നേരത്തേ ആരംഭിച്ചിരുന്നു.വയനാട്ടില്‍ കാരാപ്പുഴ അണയിലും കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങാനുള്ള നീക്കത്തിലാണ് ഫിഷറീസ് വകുപ്പെന്നു അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.ഇതിനു ജലവിഭവ,ടൂറിസം വകുപ്പുകളുടെ അനുമതി ആവശ്യമാണ്.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ട്രെയിനുകളില്‍ മദ്യകുപ്പിയുമായി യാത്രചെയ്യാമോ? നിയമങ്ങളറിയാം, നിയന്ത്രണങ്ങളും

ബസ്സുകള്‍ വിമാനങ്ങള്‍ എന്നിവയെ അപേക്ഷിച്ച് യാത്രചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന സൗകര്യപ്രദമായ മാര്‍ഗ്ഗമാണ് ട്രെയിന്‍. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സൗകര്യത്തിനായി പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍

കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി

എല്ലാ വോട്ടർമാരും ശ്രദ്ധിക്കുക! എസ്ഐആർ ഓൺലൈൻ വഴിയുള്ള സബ്മിഷൻ ഇന്ന് മുതൽ, കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9ന്

കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.