ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ഗവണ്‍മെന്റ് കോളേജ് പ്രവര്‍ത്തനമാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.15 മിനിറ്റോളം പൊതു ഗതാഗതം തടസ്സപ്പെടുത്തിയ എബിവിപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. തുടർന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.വര്‍ഷങ്ങളായി ബത്തേരിയില്‍ ഗവണ്‍മെന്റ് കോളേജ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. മന്ത്രിമാര്‍ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ചിട്ടും ഗവണ്‍മെന്റ് കോളേജ് യഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും എബിവിപി കുറ്റപ്പെടുത്തി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.