മാനന്തവാടി: നാല് മാസം മുമ്പ് മരത്തിൽ നിന്ന് വീണു മരിച്ച വെള്ളമുണ്ട ഒഴുക്കൻമൂല തുരുത്തേൽ പ്രദീഷിന്റെ കുടുംബത്തിന് ധനസഹായം കൈമാറി.നാട്ടുകാർ ചേർന്ന് രൂപീകരിച്ച കുടുംബസഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച എട്ടര ലക്ഷം രൂപയാണ് അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും കൈമാറിയത്.ഒഴുക്കൻ മൂല സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാനും ഗ്രാമപഞ്ചായത്ത് അംഗവുമായ എ.ജോണി അധ്യക്ഷത വഹിച്ചു. ഫാദർ തോമസ് ചേറ്റാനിയിൽ ഉദ്ഘാടനം ചെയ്തു.പി.ടി.സുഭാഷ്, കൈപ്പാണി ഇബ്രാഹിം,പി.ജെ വിൻസന്റ്,പി.സി റെജി, രഞ്ജിത്ത് മാനിയിൽ,അഡ്വ. എ.വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നിരഞ്ജന പ്രകാശ്, പാർവതി, ബ്രിട്ടോ സാജൻ, അലോന ടോമി എന്നിവരെയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അലൻ ബേബിയെയും ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.