മൈക്രോ ആര്‍ട്ടിൽ ഏഷ്യന്‍ റെക്കോര്‍ഡുമായി വയനാട് സ്വദേശി

തരിയോട്: മൈക്രോ ആര്‍ട്ടായ പെന്‍സില്‍ കാര്‍വിങ്ങില്‍ ഏഷ്യന്‍ റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് വയനാട് തരിയോട് സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ജിത്തു ചെറിയാന്‍. 48 ഏഷ്യന്‍ രാജ്യങ്ങളുടെയും അതിന്‍റെ തലസ്ഥാനങ്ങളുടെയും പേരുകള്‍ മൈക്രോ ആര്‍ട്ടിലൂടെ പെന്‍സിലില്‍ കൊത്തിയെടുത്താണ് ജിത്തു ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. ഇതോടൊപ്പം തന്നെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട്.

തന്‍റെ സുഹൃത്ത് ജന്മദിനത്തില്‍ നല്‍കിയ ഒരു മൈക്രോ ആര്‍ട്ടില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജിത്തു ഈ മേഖലയിലേക്ക് തിരിഞ്ഞത്. പെന്‍സില്‍ കാര്‍വിങ് കഠിന പ്രയത്നത്തിലൂടെ സ്വായത്തമാക്കിയ ഈ മിടുക്കന്‍ പതിനാലര മണിക്കൂര്‍ സമയമെടുത്താണ് റെക്കോര്‍ഡിന് കാരണമായ സൃഷ്ടികള്‍ തയ്യാറാക്കിയത്. വ്യത്യസ്തമായ മേഖല തിരഞ്ഞെടുത്ത് ഈ റെക്കോര്‍ഡിന് നിഷ്കര്‍ഷിച്ച കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സമയ ബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് ഈ അംഗീകാരം നേടിയത്.

ചിത്ര രചനക്ക് ഉപയോഗിക്കുന്ന 10B പെന്‍സിലിലാണ് ഏറെ ഏകാഗ്രതയോടെ ചെയ്യേണ്ടുന്ന ഈ സൃഷ്ടികള്‍ ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് അവരുടെ പേരും ചിഹ്നങ്ങളുമൊക്കെ പെന്‍സില്‍ കാര്‍വിങ്ങില്‍ ചെയ്ത് കൊടുത്ത് പഠനത്തോടൊപ്പം ഒരു തൊഴിലായി വരുമാനവും കണ്ടെത്തുന്നു ജിത്തു ചെറിയാന്‍. വിവാഹം, ജന്മദിനം, പ്രണയം തുടങ്ങിയവക്കുള്ള സമ്മാനമായി നല്ല ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെന്നും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ ഈ കലയില്‍ വലിയ പ്രചോദനമായെന്നും ജിത്തു പറഞ്ഞു.

തരിയോട് അറക്കപ്പറമ്പില്‍ ചെറിയാന്‍ ഡെസ്സി ദമ്പതികളുടെ മകനാണ് ബത്തേരി അല്‍ഫോന്‍സ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ജിത്തു. സഹോദരര്‍ ജിതിന്‍ ചെറിയാന്‍, സോന ചെറിയാന്‍..

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ

കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു; പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു

തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു

ജനപ്രതിനിധികളെ ആദരിച്ചു.

മീനങ്ങാടി: യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബിഷപ്പ് ഹൗസ് വാര്‍ഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാര്‍ ഭദ്രാസന

ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്.

കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ.

പൂപ്പൊലി – അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു.

കേരള കാർഷിക സർവകലാശാലയും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്പമേള – പൂപ്പൊലി സമാപിച്ചു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജനുവരി ഒന്നിന് ആരംഭിച്ച പുഷ്പമേളയാണ് 15ന്

റീ ടെന്‍ഡര്‍

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.