ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേർന്നുള്ള കമ്പനിയുടെ പേര് മാറ്റി. ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക.
ലയനത്തിനു രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കമ്പനിയുടെ പേരു മാറ്റി ഒരു ബ്രാൻഡ് ആയി അവതരിപ്പിക്കുന്നത്. വിർച്വൽ കോൺഫറൻസിലൂടെ വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്.
കമ്പനിയുടെ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചു എന്നും സൂചനയുണ്ട്. അതേ സമയം, പുതിയ കമ്പനിയുടെ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചു എന്നും സൂചനയുണ്ട്. 219 രൂപക്ക് 28 ദിവസത്തേക്ക് ദിവസേന ഒരു ജിബി ഡേറ്റയും പരിധില്ലാത്ത കോളുകളും നൽകുന്നതാണ് ബേസ് പാക്ക്. 249 രൂപക്ക് ദിവസേന 1.5 ജിബി വീതം ലഭിക്കും. 299 രൂപക്ക് പകലും രാത്രിയുമായി 2+2 ജിബി ഡേറ്റ ലഭിക്കും.
ഇതിലും 28 ദിവസത്തെ കാലാവധിയുണ്ട്. 149 രൂപക്ക് 28 ദിവസത്തെ കാലാവധിയിൽ ആകെ 2 ജിബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും.