ന്യൂഡൽഹി: സംസ്ഥാനം വീണ്ടും രാജ്യത്തെ സാക്ഷരതാ നിരക്കിൽ ഒന്നാമത്. 96.2 ശതമാനമാണ് കേരളത്തിലെ സാക്ഷരതാ നിരക്ക്. നാഷനൽ സ്റ്റാസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) പുതിയ റിപ്പോർട്ട് പ്രകാരമാണിത്. ഏറ്റവും പിന്നിൽ ആന്ധ്രപ്രദേശാണ്. 66.4 ശതമാനമാണ് ആന്ധ്രയിലെ സാക്ഷരതാ നിരക്ക്. 2017 ജൂലൈ മുതൽ 2018 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരമാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഏഴു വയസിനു മുകളിലുള്ളവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
88.7 ശതമാനവുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. ഉത്തരാഖണ്ഡ് (87.6%), ഹിമാചൽ പ്രദേശ് (86.6%), അസം (85.9%) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. രാജസ്ഥാൻ (69.7%), ബിഹാർ (70.9%), തെലങ്കാന (72.8%), ഉത്തർപ്രദേശ് (73%), മധ്യപ്രദേശ് (73.7%) എന്നിവയാണ് ആന്ധ്രയ്ക്ക് പുറമെ അവസാന സ്ഥാനങ്ങളിൽ ഉള്ള മറ്റു സംസ്ഥാനങ്ങൾ.
രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക് 77.7 ശതമാനമാണ്. ഗ്രാമങ്ങളിൽ 73.5 ശതമാനവും നഗരങ്ങളിൽ 87.7 ശതമാനവും. എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകളേക്കാൾ പുരുഷന്മാരുടെ സാക്ഷരതാ നിരക്കാണ് കൂടുതൽ. രാജ്യത്തെ ആകെ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 84.7 ശതമാനമാണ്. സ്ത്രീകളിൽ ഇത് 70.3 ശതമാനവും