കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ‘എഡ്യു ഹെൽപ്പ്’ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠന സൗകര്യമൊരുക്കി മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത രണ്ടു വിദ്യാർത്ഥികൾക്കാണ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും അധ്യാപകരും സംയുക്തമായി സ്മാർട്ട് ഫോൺ കൈമാറിയത്. പ്രിൻസിപ്പൽ പി.ടി. സജീവൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അജീഷ് കെ.എം, സിമിത മനോജ് , ഷാനു ജേക്കബ്, വിദ്യാർത്ഥികളായ ജോയൽ,കൃഷ്ണ കിഷോർ എന്നിവർ പങ്കെടുത്തു.

കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു
തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ