കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 5,10,11,12 വാർഡുകളിലുൾപ്പെടുന്ന കമ്പളക്കാട് ബസ്റ്റാന്റ് മുതൽ കെൽട്രോൺ വളവ്,പറളിക്കുന്ന് റോഡ്,രാസ്ത റോഡ് അംഗൻവാടി കെട്ടിടം വരെ യുള്ള പ്രദേശങ്ങളും കമ്പളക്കാട് ടൗൺ ഉൾപ്പെടെയും നെന്മേനി ഗ്രാമപഞ്ചായത്ത് വാർഡ് 11(നമ്പ്യാർകുന്ന്) മാങ്ങാച്ചാൽ കോളനിയുടെ 300 മീറ്റർ പരിധിയിലുള്ള പ്രദേശങ്ങളും അമ്പലവയൽ പഞ്ചായത്ത് വാർഡ് 7(നീർച്ചാൽ) മൈക്രോ/കണ്ടൈൻമെന്റ് സോണാക്കി ജില്ലാ കലക്റ്റർ ഉത്തരവിട്ടു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669