മാനന്തവാടി: നല്ലൂർനാട് ജില്ലാ ക്യാൻസർ സെൻ്ററിൽ വേവ്സ് നടപ്പിലാക്കുന്ന സ്പർശം 2020 പദ്ധതിയുടെ ഭാഗമായി ശുചീകരണം നടത്തി. വാളാട് പുത്തൂർ കാരുണ്യ റസ്ക്യു ടീം അംഗങ്ങളാണ് അംബേദ്കർ ആശുപത്രി, ക്യാൻസർ സെൻ്റർ, ഡയാലിസിസ് സെൻ്റർ എന്നിവയുടെ പരിസരത്തെ കാടുകൾ വെട്ടിമാറ്റി ശുചീകരിച്ചത്. വേവ്സ് ചെയർമാൻ കെ.എം. ഷിനോജ് ഉദ്ഘാടനം നിർവഹിച്ചു.
തവിഞ്ഞാൽ ചാപ്റ്റർ പ്രസിഡൻ്റ് മൊയ്തു വാളാട് അധ്യക്ഷത വഹിച്ചു.വേവ്സ് കൺവീനർ സലീം കൂളിവയൽ, പിആർഒ ജസ്റ്റിൻ ചെഞ്ചട്ടയിൽ,നൈജു ജോസഫ് എന്നിവർ പ്രസംഗിച്ചു.വി.ഷൗക്കത്തലി,സലാംതോടൻ,കെ.അബ്ദുള്ള,കെ.നിസാർ,കെ.ടി.മുത്തലിബ്,വി.സാബിത്ത്,യൂസഫ്കൊടിലൻഎന്നിവർ നേതൃത്വം നൽകി.സ്പർശം പദ്ധതിയുടെ ഭാഗമായി കാൻസർ സെൻ്റർ സൗന്ദര്യവത്കരണ പരിപാടികൾ നടന്ന് വരികയാണ്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ