വയനാട് ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കും:മന്ത്രി ജി. സുധാകരന്‍

ജില്ലയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍ – കള്ളാടി ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മേലെ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള പാതയുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദല്‍ പാതയുടെ സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവും. നിലവില്‍ 900 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. സര്‍വ്വേ പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ തുക വകയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിന് പുതിയ കാലത്തിന് അനുയോജ്യമായ പുതിയ മാതൃകയിലുള്ള നിര്‍മ്മാണ രീതികളാണ് വകുപ്പ് പിന്തുടരുന്നതെന്നു മന്ത്രി പറഞ്ഞു.

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന കോഴിക്കോട് – വൈത്തിരി – ഗൂഡല്ലൂര്‍ റോഡില്‍ ഉള്‍പ്പെടുന്ന ചുണ്ടേല്‍ മുതല്‍ പോലാടി വരെയുള്ള 30.07 കിലോമീറ്റര്‍ പാതയ്ക്കായി 14 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ചുണ്ടേല്‍ മുതല്‍ റിപ്പണ്‍ വരെയുള്ള പാതയുടെ നവീകരണ പ്രവൃത്തി പുരോഗമിച്ച് വരികയാണ്. മേലെ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള ഭാഗമാണ് പുതിയ പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കുന്നത്. ഇത് ഏഴ് മീറ്ററായി വീതി കൂട്ടും. വടുവന്‍പാല്‍ മുതല്‍ ചോലാടി വരെയുള്ള ഭാഗത്ത് നിലവില്‍ 5.50 മീറ്ററാണ് വീതിയുള്ളത്. കലുങ്കുകളുടെ പുനര്‍നിര്‍മ്മാണത്തൊടൊപ്പം സംരക്ഷണ ഭിത്തി, ഡ്രയിനേജ് എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കും. റോഡ് മാര്‍ക്കിംഗ്, സൂചനാ ബോര്‍ഡുകള്‍, റോഡ് സ്റ്റഡ് എന്നിവയും സ്ഥാപിക്കും.

വടുവന്‍ചാല്‍ നെടുംകരണ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന, വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ, സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു സെയ്ദലവി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.എസ്. വിജയകുമാരി, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി. ഹരിഹരന്‍, ജോളി സ്‌കറിയ, പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം. ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിദില്‍ ലക്ഷ്മണന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ വിന്നി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *