പേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കി

ഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് ആപ്പായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. ഇനിമുതല്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് പേടിഎം ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഫാന്റസി ഗെയിമിങ്ങുകള്‍ ഓഫര്‍ ചെയ്യുന്നതാണ് പേടിഎമ്മിനെ നീക്കം ചെയ്യാനുളള കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം.

ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട് പ്ലേ സ്റ്റോറിന്റെ നിലപാട് വ്യക്തമാക്കുന്ന ഗൂഗിള്‍ ഇന്ത്യയുടെ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പേടിഎമ്മിനെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും ഓണ്‍ലൈന്‍ ചൂതാട്ടങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് ബ്ലോഗിലെ പോസ്റ്റ് വ്യക്തമാക്കുന്നു. അനധികൃത ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ അനുവദിക്കില്ല. പണം വച്ചുളള വാതുവെയ്പിന് പ്രോത്സാഹനം നല്‍കുന്ന ആപ്പുകളെയും ഒഴിവാക്കും. പെയ്ഡ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന വെബ്‌സൈറ്റുകളിലേക്ക് വഴി ഒരുക്കുന്ന ആപ്പുകളും കമ്പനിയുടെ നയങ്ങള്‍ക്ക് എതിരാണെന്നും ഗൂഗിളിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അത്തരം ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യും. പേടിഎമ്മില്‍ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. കമ്പനിയുടെ പോളിസി പാലിക്കാന്‍ അവര്‍ തയ്യാറായാല്‍ പേടിഎമ്മിനെ വീണ്ടും പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്തുമെന്നും ഗൂഗിള്‍ വിശദീകരിച്ചു. പ്ലേ സ്റ്റോറില്‍ നിന്ന് ഇതിനോടകം പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് സര്‍വീസ് തുടര്‍ന്നും ലഭിക്കും. നിലവില്‍ സര്‍വീസ് മുടങ്ങിയതായുളള റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.