ന്യൂഡൽഹി: ഡല്‍ഹിയില്‍ കത്തിമുനയില്‍ നിര്‍ത്തി കൗമാരക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. 17കാരിയായ പെണ്‍കുട്ടി ബന്ധുവിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോഴാണ് അതിക്രമമുണ്ടായത്.
സംഭവ ശേഷം കടന്നു കളഞ്ഞ പ്രതികളെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. കത്തിമുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്ന പ്രതികള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവിനെയും മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു.
പിന്നീട് പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവച്ച് ആള്‍താമസമില്ലാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയും ബന്ധുവും ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റില്‍ പ്രതികളായവരുടെ പേരില്‍ വേറെയും കേസുകളുണ്ട്.