ടീന്‍ ഫോര്‍ ഗ്രീന്‍; ഹരിത വീട്, ശുചിത്വ വീട്: എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഹരിത കേരളം ക്യാമ്പയി

അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ തരം തിരിച്ച് അവ ഹരിതകര്‍മ്മ സേനക്കു കൈമാറാന്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 2600 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഒരുങ്ങുന്നു. ടീന്‍ ഫോര്‍ ഗ്രീന്‍ ഹരിത വീട്, ശുചിത്വ വീട് എന്ന ക്യാമ്പയിനിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനം ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ നിര്‍വഹിച്ചു. ഹരിത കേരളം വയനാട് ജില്ലാ മിഷന്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

അജൈവ മാലിന്യങ്ങള്‍ ലളിതമായ മൂന്ന് രീതികളില്‍ തരം തിരിക്കാനാണ് കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി ക്ലീന്‍ കേരള കമ്പനി ഹ്രസ്വ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. അജൈവ മാലിന്യങ്ങള്‍ എങ്ങനെ തരംതിരിക്കമെന്ന് പ്രതിപാദിക്കുന്ന ഈ വീഡിയോ ജില്ലയിലെ മുഴുവന്‍ വളണ്ടിയര്‍മാരിലേക്കും എന്‍.എസ്.എസ് എത്തിക്കും. വളണ്ടിയര്‍മാര്‍ വീഡിയോയില്‍ പറഞ്ഞത് പ്രകാരം അവരവരുടെ വീടുകളില്‍ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുകയും നിശ്ചിത ഇടവേളകളില്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുകയും ചെയ്യും.

ജില്ലയില്‍ മുഴുവന്‍ വീടുകളും ഉറവിടത്തില്‍ തന്നെ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് വെയ്ക്കാനും ശേഷം ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുകയും ചെയ്യാനുള്ള സാഹചര്യമൊരുക്കുകയും ഈ സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുകയുമാണ് ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ വീടുകളില്‍ ഇത് നടപ്പിലാക്കുന്നത്.

വീഡിയോ പ്രകാശനം എ.ഡി.എം ശ്രീ. മുഹമ്മദ് യൂസഫ് നിര്‍വ്വഹിച്ചു. പരിപാടിയില്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്റ്റേറ്റ് പ്രോഗ്രം കോര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു ക്യാമ്പയിന്‍ അവതരണം നടത്തി. ഹരിത കേരളം മിഷന്റെ മാലിന്യ നിര്‍മ്മാര്‍ജന നിര്‍വ്വഹണം സംസ്ഥാന കണ്‍സള്‍ട്ടന്റ് എന്‍.ജഗജീവന്‍, എന്‍.എസ്.എസ് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.എസ്. ശ്യാല്‍, എന്‍.എസ്.എസ് വളണ്ടിയര്‍ ആര്‍.അപര്‍ണ, റിസോഴ്‌സ് പേഴ്‌സണ്‍ മഞ്ജു പി.എം. എന്നിവര്‍ സംസാരിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

സപ്ലൈകോ ഓണം ഫെയര്‍ നാളെ: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ്

വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28ന്

കൽപ്പറ്റ : 25മത് വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ്‌ 28ന് WMO ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ വയനാട് ജില്ല ജൂഡോ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.വയനാട് ജില്ല ജൂഡോ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ

ബെദിയാട്ട സീസണ്‍-3: മഡ് ഫുട്‌ബോളില്‍ റണ്ണോഴ്‌സ് മീന്‍ക്കൊല്ലിക്ക് കിരീടം

കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.