ജലജീവൻ മിഷൻ: അവലോകന യോഗം ചേർന്നു.

കല്പറ്റ നിയോജക മണ്ഡലത്തിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ അവലോകനയോഗം സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കേരള ജല അതോറിറ്റി നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഗാര്‍ഹിക കുടിവെളള കണക്ഷന്‍ നല്‍കുന്ന ജലജീവന്‍ പ്രവര്‍ത്തനങ്ങളാണ് യോഗത്തിൽ അവലോകനം ചെയ്തത്. ആദ്യഘട്ടത്തിൽ മുട്ടില്‍, വെങ്ങപ്പളളി, തരിയോട്, മൂപ്പൈനാട്, വൈത്തിരി, കണിയാമ്പറ്റ, പടിഞ്ഞാറത്തറ എന്നീ ഏഴ് ഗ്രാമ പഞ്ചായത്തുകളിലാണ് കണക്ഷൻ നൽകുന്നത്. കേരള ജല അതോറിറ്റി മുഖേന 3370 ഗാർഹിക കണക്ഷനും ഭൂജലവകുപ്പ് മുഖേന 170 കണക്ഷനും ജലനിധി മുഖേന 1100 കണക്ഷനുമാണ് നൽകുന്നത്. മണ്ഡലത്തിലെ കോട്ടത്തറ, പൊഴുതന, മേപ്പാടി പഞ്ചായത്തുകളിൽ രണ്ടാം ഘട്ടത്തിൽ കണക്ഷൻ നൽകുന്നതോടെ 4640 കുടിവെള്ള കണക്ഷനുകളാണ് മണ്ഡലത്തിൽ നൽകുന്നത്. 2024 നകം മണ്ഡലത്തിന്റെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും കുടിവെള്ള കണക്ഷൻ നൽകുന്നതിനാവശ്യമായ വിശദമായ എഞ്ചിനീയറിംഗ് റിപ്പോർട്ട് (ഡി.ഇ.ആർ) ഉടൻ തയ്യാറാക്കാൻ എം.എൽ.എ ജല അതോറിറ്റിയ്ക്ക് നിർദേശം നൽകി.

മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡൻ്റുമാരായ പി. ഭരതൻ, ബിനു ജേക്കബ്, ആർ. യമുന, നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ സി. ഗോപി, ഷീജ സെബാസ്റ്റ്യൻ, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പി. തുളസീധരൻ, മറ്റ് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.