കല്‍പ്പറ്റ : പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും ബൈസ്റ്റാന്ററെയും ( സഹായി) അവരുടെ വീട്ടിലേക്ക് സൗജന്യമായി വാഹനത്തില്‍ എത്തിക്കുന്ന ‘മാതൃയാനം ‘പദ്ധതി കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനറല്‍ ഹോസ്പിറ്റലില്‍ അധികമായി പത്ത് കിടക്കകള്‍ സജ്ജമാക്കുകയും മെഡിക്കല്‍ ഐ.സി.യു. സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തനവും ന്യൂ ബോണ്‍ സ്റ്റെബിലൈസേഷന്‍ യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനവും ആരംഭിച്ചതായി ഉദ്ഘാടന മദ്ധ്യേ എം.എല്‍.എ അറിയിച്ചു.
ഗവ: ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: ശ്രീകുമാര്‍ മുകുന്ദന്‍ സ്വാഗതം പറഞ്ഞ ഉദ്ഘാടന പരിപാടിയില്‍ കല്‍പ്പറ്റ നഗരസഭാ അദ്ധ്യക്ഷത സനിതാ ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു.നഗര സഭാ ആരോഗ്യ സ്റ്റാന്റിങ്ങ് ചെയര്‍പേഴ്‌സണ്‍ അജിത, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്, എന്‍. എച്ച് ‘ എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: ബി. അഭിലാഷ് എന്നിവര്‍ ചടങ്ങിന്ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജനറല്‍ ഹോസ്പിറ്റല്‍ പി.ആര്‍.ഒ ‘ സിജോ ടി.എസ് ചടങ്ങിന് നന്ദി പറഞ്ഞു.