മാനന്തവാടി:മാനന്തവാടി കണിയാരം കുറ്റിമൂല വാഴപ്ലാം കുടിയില്‍ ജോസ് (59) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ കാണാതായ ജോസിനെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലില്‍ രാത്രി പന്ത്രണ്ട് മണിയോടെ സ്വന്തം കൃഷിയിടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ധേഹത്തിന് വിവിധ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ബാധ്യതയും, വ്യക്തികളില്‍ നിന്നും കൈ വായ്പ വാങ്ങിയതിന്റെ ബാധ്യതയും ഉണ്ടായിരുന്നതായും അത് മൂലമുള്ള മാനസിക വിഷമം മൂലം ജോസ് ആത്മഹത്യ ചെയ്തതായുമാണ് ബന്ധുക്കള്‍ പറയുന്നത്.മാനന്തവാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ഗ്രേസി . മക്കള്‍ : ജെയിസി, ജിഷ, ജിന്റ്റോ . മരുമക്കള്‍ സജി, ലിജോ

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







