അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസുകള്‍ എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ 22ന് തുടക്കമാകും. യാത്രാക്കാര്‍ എവിടെ കൈകാണിക്കുന്നുവോ അവിടെ നിറുത്തി യാത്രക്കാരെ കയറ്റുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യ സര്‍വീസ് 22ന് മാനന്തവാടിയില്‍ നിന്നും ബത്തേരിയിലേക്കാണ്. രാവിലെ 8.15ന് മാനന്തവാടിയില്‍ നിന്നും പുറപ്പെടുന്ന ബസ് 10. 30ന് ബത്തേരിയില്‍ എത്തിച്ചേരും. പനമരം- വരദൂര്‍- മീനങ്ങാടി വഴിയാണ് സര്‍വീസ്. അംഗീകൃത സ്റ്റോപ്പുകളില്‍ മാത്രമേ നിര്‍ത്തി യാത്രക്കാരെ കയറ്റു എന്ന നിലപാട് മാറുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസി ബസ്സുകളിലേക്ക് അടുപ്പിക്കാനും ലാഭത്തിലെത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്. ഈ സര്‍വ്വീസ് മറ്റ് പ്രധാന റൂട്ടുകളില്‍ ആരംഭിക്കാനുമാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ