ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിയോടെ 15 സെന്റീമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവിൽ രണ്ട് ഷട്ടറുകളും കൂടി 30 സെന്റീമീറ്റർ ആണ് ഉയർത്തിയത്. ഇത് 45 സെന്റീമീറ്റർ ആകും. നിലവിൽ സെക്കൻഡിൽ 25 കുബിക് മീറ്റർ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്.അതു സെക്കൻഡിൽ 37.5 കുബിക് മീറ്റർ ആയി വർധിക്കും.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ