വയനാട് ജില്ലയില്‍ ഇന്ന് (22.09.20) 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 61 പേര്‍ രോഗമുക്തി നേടി. കല്‍പ്പറ്റ വനിതാ സെല്ലിലെ ഒരു വനിത പോലീസ് ഓഫീസര്‍ക്കുള്‍പ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും 2 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2715 ആയി. 2060 പേര്‍ രോഗമുക്തരായി. നിലവില്‍ 640 പേരാണ് ചികിത്സയിലുള്ളത്.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.