വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 3 ന് നടത്തുന്ന കോളജ്, ഹയര്‍ സെക്കന്ററി വിഭാഗം സംസ്ഥാനതല ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷന്‍ ഫോറം www.keralaforest.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം wlw.quiz2020@gmail.com എന്ന ഇ.മെയില്‍ വിലാസത്തില്‍ സെപ്തംബര്‍ 30നകം അയക്കണം.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.