ലോക്ക്ഡൗണ്‍;സ്വന്തം നാട്ടിലേക്ക് നടക്കേണ്ടിവന്നത് ഒരുകോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ക്ക്

ന്യൂഡൽഹി: ഈ വർഷം മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഒരു കോടിയിലേറെ കുടിയേറ്റ തൊഴിലാളികൾക്ക് ജോലി സ്ഥലത്തുനിന്ന് സ്വന്തം നാട്ടിലേക്ക് കാൽനടയായി പോകേണ്ടിവന്നുവെന്ന് കേന്ദ്ര സർക്കാർ. ലോക്ക്ഡൗണിനെത്തുടർന്ന് നാട്ടിലേക്ക് പോകേണ്ടിവന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കണക്കാണിതെന്ന് കേന്ദ്ര സഹമന്ത്രി വി.കെ സിങ് ലോക്സഭയെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ വൻ പലായനത്തിനാണ് കോവിഡ് ഇടയാക്കിയെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

കേന്ദ്ര തൊഴിൽ മന്ത്രാലയം തയ്യാറാക്കിയ കണക്കു പ്രകാരം 1.06 കോടി തൊഴിലാളികളാണ് ഈ കാലയളവിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ലഭ്യമായ കണക്കുകൾ പ്രകാരം 2020 മാർച്ച് മുതൽ ജൂൺ വരെ 81,385 അപകടങ്ങളാണ് ദേശീയ പാതകൾ അടക്കമുള്ള റോഡുകളിൽ ഉണ്ടായത്. 29,415 മരണങ്ങളും നടന്നു. എന്നാൽ ലോക്ക്ഡൗണിനിടെ അപകടങ്ങളിൽ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് കേന്ദ്ര സർക്കാരിന്റെ കൈവശമില്ല.

കുടിയേറ്റ തൊഴിലാളികൾക്ക് ഷെൽറ്ററുകളും ഭക്ഷണവും വെള്ളവും ചികിത്സാ സൗകര്യവും കൗൺസലിങ്ങും ലഭ്യമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. വിവിധ ദേശീയ പാതകളിലൂടെ കാൽനടയായി സഞ്ചരിച്ച കുടിയേറ്റ തൊഴിലാളികളെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭക്ഷണവും മരുന്നുകളും പാദരക്ഷകളും അടക്കമുള്ളവ നൽകി സഹായിച്ചു. വിശ്രമ സങ്കേതങ്ങളും യാത്രാ സൗകര്യവും അവർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏർപ്പെടുത്തി നൽകി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രിൽ 29 നും മെയ് ഒന്നിനും പുറത്തിറക്കിയ ഉത്തരവുകളിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് ബസ്സുകളിലും ട്രെയിനുകളിലും സ്വന്തം നാടുകളിലേക്ക് പോകാൻ അവസരം ഒരുങ്ങിയെന്നും കേന്ദ്ര സഹമന്ത്രി ലോക്സഭയെ അറിയിച്ചു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.