ലൈഫ് മിഷന്‍: ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വ്വഹിക്കും

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം നാളെ (വ്യാഴം) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും.

ജില്ലയിലെ ആദ്യ ഭവന സമുച്ചയം പൂതാടി ഗ്രാമപഞ്ചായത്തിലെ ചെറുകുന്നിലാണ് ഒരുങ്ങുന്നത്. പഞ്ചായത്തിന്റെ കൈവശമുള്ള 43.19 സെന്റ് സ്ഥലത്ത് നാല് നിലകളിലായി 42 പാര്‍പ്പിട യൂണിറ്റുകളാണ് നിര്‍മ്മിക്കുന്നത്. സമുച്ചയത്തില്‍ അംഗനവാടി, വായനശാല, വയോജന പരിപാലന കേന്ദ്രം, കോമണ്‍ റൂം, സിഖ് റൂം, മാലിന്യ സംസ്‌കരണ കേന്ദ്രം, സൗരോര്‍ജ സംവിധാനം എന്നിവയും ഒരുങ്ങുന്നുണ്ട്. താഴെ നിലയിലെ രണ്ട് ഫ്‌ലാറ്റുകള്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്യും. 511.19 ഘന അടി വിസ്തൃതിയുള്ള ഓരോ ഫ്‌ളാറ്റും രണ്ട് ബെഡ്‌റൂമുകള്‍, ഹാള്‍, അടുക്കള, ടോയ്‌ലറ്റ്, ബാല്‍ക്കണി എന്നിവ ഉള്‍പ്പെടുന്നതാണ്. പൂതാടി ഗ്രാമ പഞ്ചായത്തില്‍ ഭൂരഹിതരായ ഭവനരഹിതരുടെ പട്ടികയില്‍ 43 ഗുണഭോക്താക്കളുണ്ട്. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 24 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 19 പേരുമാണ് ഉള്ളത്.

662 ലക്ഷം രൂപയാണ് നിര്‍മാണപ്രവര്‍ത്തിയുടെ അടങ്കല്‍ തുക. ഇതില്‍ ഭവന നിര്‍മാണത്തിന് 555 ലക്ഷം രൂപയും അനുബന്ധ പ്രവര്‍ത്തിക്ക് 107 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

ലൈഫ് ഭവന പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കുള്ള ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. ഒരു വര്‍ഷത്തിനകം 101 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29 സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനമാണ് നാളെ നടക്കുന്നത്.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *