പേരിയ : വാഹനത്തിൽ കൊണ്ടുവന്ന ചത്ത പോത്തിനെ വനത്തിൽ ഉപേക്ഷിക്കാൻ ശ്രമം.പോത്തിനെ കൊണ്ടുവന്നതായി കരുതുന്ന ലോറി നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേർന്ന് പിടികൂടി. രാജസ്ഥാ൯ സ്വദേശികളായ ലോറി ഡ്രൈവറെയും സഹായിയെയും തലപ്പുഴ എസ്ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരുന്നു.
പേരിയ 34 റോഡ് സൈഡിലെ വനത്തിലാണ് ചത്ത പോത്തിനെ വലിച്ചെറിഞ്ഞതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് അധികൃതരെ നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.