ബഫർസോൺ വിജ്ഞാപനം റദ്ദാക്കുക, കടുവാ സങ്കേതമായി വയനാടിനെ മാറ്റാനുള്ള ശുപാർശ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എടവക ഗ്രാമപഞ്ചായത്ത് ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം കൂടുകയും പന്തംകൊളുത്തി പ്രകടനം നടത്തുകയും ചെയ്തു. ജനസംരക്ഷണ കമ്മിറ്റി ചെയർമാൻ ഫാ.ബിജു മാവറ അധ്യക്ഷത വഹിച്ചു. കമ്മറ്റി കൺവീനർ ജോർജ്ജ് പടകൂട്ടിൽ എം.കെ ജോർജ്,ലോറൻസ്,എ.വി ജോർജ്ജ്,ഷിജോ ചിറ്റിലപ്പള്ളി,പോൾ കളരിക്കൽ എന്നിവർ സംസാരിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്