വൈത്തിരി താലൂക്ക് പരിധിയിലെ പൊതുജനങ്ങൾക്കായുളള പരാതി പരിഹാര അദാലത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഒക്ടോബർ 5 ന് നടക്കും. അദാലത്തിൽ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള പരാതികളാണ് പരിഗണിക്കുക. അക്ഷയാ കേന്ദ്രങ്ങളിൽ സെപ്തംബർ 28ന് വൈകുന്നേരം 5 വരെ അപേക്ഷകൾ നൽകാം.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.